സ്വലാത്ത് മജ്‌ലിസ് ഇന്ന്
കഴിഞ ദിവസം നടന്ന മതപ്രഭാഷണ പരിപാടി സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. പി.പി. അബ്ദുല്‍ജലീല്‍ ബാഖവി അധ്യക്ഷത വഹിച്ചു. സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രഭാഷണം നടത്തി.
ഇന്ന്‍ (വ്യാഴാഴ്ച) രാത്രി ഏഴ് മണി മുതല്‍ സ്വലാത്ത് മജ്‌ലിസ് നടക്കും. ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍, ചപ്പാരപ്പടവ് മുഹമ്മദ് മുസ്‌ല്യാര്‍, സി.എം. കുഞ്ഞിമായിന്‍ മുസ്‌ല്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പരിപാടിയുടെ തല്‍സമയ സംപ്രേഷണം കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ ലഭ്യമാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.