ദാറുല്‍ ഹുദാ കോമണ്‍ അഡ്‌മിഷന്‍ ടെസ്റ്റ്‌ ഇന്ന്

മലപ്പുറം : ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയുടെ സെക്കന്ററി സ്ഥാപനങ്ങളിലേക്കുള്ള പുതിയ ബാച്ചിന്റെ ഇന്റര്‍വ്യൂ നാളെ 8 മണി മുതല്‍ പതിനാറു കേന്ദ്രങ്ങളില്‍ വെച്ച്‌ നടക്കും. മുഴുവന്‍ കേന്ദ്രങ്ങളിലും എഴുത്തു പരീക്ഷ കൃത്യം പതിനൊന്നര മണിക്കായിരിക്കും. അപേക്ഷാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ ലെറ്റര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്‌ എന്നിവ കൊണ്ടു വരണമെന്നും ഇന്റര്‍വ്യൂ ഫലം സെപ്‌തംബര്‍ പതിനൊന്ന്‌ ഞായറാഴ്‌ച്ച പ്രസിദ്ധീകരിക്കുന്നതാണെന്നും ഇന്റര്‍വ്യൂ ബോര്‍ഡ്‌ അറിയിച്ചു.

ദാറുല്‍ ഹുദാക്കു കീഴിലെ മമ്പുറം ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കുള്ള സെലക്ഷന്‍ പരീക്ഷയും നാളെ ഒമ്പതു മണിക്ക്‌ ദാറുല്‍ ഹുദയില്‍ വെച്ച്‌ നടക്കുമെന്ന്‌ പ്രിന്‍സിപ്പല്‍ അറിയിച്ചു.