മലപ്പുറം : കണ്ണമംഗലം പഞ്ചായത്ത് എസ്.വൈ.എസ് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണം തുടങ്ങി. പി. മുസ്തഫയില്‍നിന്ന് പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങള്‍ ഫണ്ട് ഏറ്റുവാങ്ങി. റിലീഫ് സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വിതരണംചെയ്തു. മുഈനുദ്ദീന്‍ ജിഫ്‌റി തങ്ങള്‍ അധ്യക്ഷതവഹിച്ചു. കെ. ഖാദര്‍ ഫൈസി, എന്‍. സൈദു, കെ. കുഞ്ഞുട്ടി മുസ്‌ലിയാര്‍, പി.പി. സെതാലി ഹാജി എന്നിവര്‍ പ്രസംഗിച്ചു.