ദുബൈ എസ്.കെ.എസ്.എസ്.എഫ്. കാസര്‍ക്കോട് ജില്ലാ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തുദുബൈ : ദുബൈ കാസര്‍കോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ്. വാര്‍ഷിക കൗണ്‍സില്‍ മീറ്റ് ദേര നോവള്‍ട്ടി റസ്റ്റോറന്‍റില്‍ ചേര്‍ന്നു. ശാഫി ഹാജി ഉദുമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റ് സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖലീലുറഹ്‍മാന്‍ കാശിഫി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ഹഖീം ഫൈസി, അബ്ദുല്‍ അസീസ് മൗലവി ചെറുവത്തൂര്‍, മുഹമ്മദലി തൃക്കരിപ്പൂര്‍ പ്രസംഗിച്ചു. എം.ബി.. ഖാദര്‍ ചന്തേര സ്വാഗതവും അശ്ഫാഖ് മഞ്ചേശ്വരം നന്ദിയും പറഞ്ഞു. ഭാരവാഹികളായി ശാഫി ഹാജി ഉദുമ (പ്രസിഡന്‍റ്), അബ്ദുല്‍ കബീര്‍ അസ്അദി, മൊയ്തീന്‍ കുഞ്ഞി പാറപ്പള്ളി, അബ്ദുല്‍ സലാം പാടലക്‍ട (വൈ. പ്രസി), അശ്ഫാഖ് മഞ്ചേശ്വരം (ജന. സെക്രട്ടറി), സഈദ് ബംബ്രാണ (ഓര്‍ഗ. സെക്രട്ടറി), കെ.വി.വി. കുഞ്ഞബ്ദുല്ല വള്‍ക്കാട്, ഫൈല്‍ കൈക്കോട്ട് കടവ്, നൂറുദ്ദീന്‍ കുന്നുംകൈ, അബ്ദുല്‍ നിസാര്‍ കാസര്‍ക്കോട്, ഫാസില്‍ തൃക്കരിപ്പൂര്‍ (ജോ. സെക്രട്ടറി), ഇല്ല്യാസ് കട്ടക്കാല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.