എസ്.കെ.എസ്.എസ്.എഫ്. അവധിക്കൂടാരം, ദുബായ് ടീമിന് കിരീടംഷാര്‍ജ : എസ്.കെ.എസ്.എസ്.എഫ്. യു..ഇ നാഷണല്‍ കമ്മിറ്റി ഷാര്‍ജ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അവധിക്കൂടാരം 2010 കലാ സാഹിത്യ മത്സരങ്ങളില്‍ ദുബായ് ടീം കിരീടം കരസ്ഥമാക്കി. യു..ഇ യിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി നൂറുക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തില്‍ ഷാര്‍ജ ടീം രണ്ടാം സ്ഥാനവും ഫുജൈറ മൂന്നാം സ്ഥാനവും നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. അലവിക്കുട്ടി ഫൈസിയുടെ അധ്യക്ഷതയില്‍ രാവിലെ കടവല്ലൂര്‍ അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അലികുഞ്ഞ് കടപ്പുറം, മുറൂര്‍ അബ്ദുല്‍ ഖാദര്‍ ഉസ്താദ്, സുലൈമാന്‍ ഹാജി, അഹ്‍മദ് സുലൈമാന്‍ ഹാജി, അബ്ബാസ് കുന്നില്‍, മജീദ് കാഞ്ഞിരക്കോല്‍, ആര്‍.. ബക്കര്‍, സലാം ഹാജി, സി.കെ. കാസിം, ഇബ്റാഹീം പള്ളിയറക്കല്‍, റസാഖ് വളാഞ്ചേരി, ശിയാസ് അബൂബക്കര്‍ തുടങ്ങി നിരവധി സുന്നി എസ്.കെ.എസ്.എസ്.എഫ്, കെ.എം.സി.സി. നേതാക്കള്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അസ്കറലി ഹുദവി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഹബീബുല്ല ഫൈസി, കരീം ഫൈസി, ശാക്കിര്‍ ഹുദവി, അബ്ദുല്‍ കരീം എടപ്പാള്‍, ഷക്കീര്‍ കോളയാട് തുടങ്ങിയവര്‍ വിവിധ ടീമുകള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ ഹഖീം ഫൈസിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മാനദാന സമ്മേളനത്തില്‍ വിവിധ നേതാക്കള്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. റഫീഖ് ഹുദവി, അബ്ദുല്‍ ഗഫൂര്‍ റഹ്‍മാനി, ബഷീര്‍ ഹുദവി, ഹഖീം ടി.പി.കെ., തുടങ്ങിയവര്‍ ഓഫീസ് നിയന്ത്രിച്ചു. പരിപാടി വന്‍ വിജയമാക്കിയ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എസ്.കെ.എസ്.എസ്.എഫ്. യു... നാഷണല്‍ കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.