മഞ്ചേരി: കാവനൂര്‍ മജ്മ വിദ്യാര്‍ഥി യൂണിയന്‍ നൂറുല്‍ഹുദാ സ്റ്റുഡന്റ് അസോസിയേഷന്റെ 'അല്‍-ഇത്വലാല' അറബി മാഗസിന്‍ പ്രകാശനം ചെയ്തു. ചടങ്ങ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ. റഹ്മാന്‍ ഫൈസി ഉദ്ഘാടനംചെയ്തു. സി.എം. കുട്ടി സഖാഫി വെള്ളേരി അധ്യക്ഷതവഹിച്ചു.
എസ്.വൈ.എസ് സംസ്ഥാന ഖജാന്‍ജി അബ്ദുറഹ്മാന്‍ കല്ലായി, അബ്ദുല്ലത്തീഫ്, സെയ്തുഹാജി പന്ത്രണ്ടില്‍, കെ.വി.കെ. ഫൈസി കിഴിശ്ശേരി, മുഹമ്മദ് റഹ്മാനി, ഹനീഫ് നദ്‌വി, ഐ.വി. ഉമ്മര്‍ വാഫി കാവനൂര്‍, എ.പി.എ. റഷിദ് വാഫി, ശിഹാബ് കോല്‍മണ്ണ, അസീസ് പയ്യനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.