കൊണ്ടോട്ടി: മേലേ കൊളത്തൂരില്‍ ഹജ്ജ്ഹൗസിന് സമീപം പുതുക്കിപ്പണിത മസ്ജിദുല്‍ റഹ്മ ജുമുഅത്ത് പള്ളി ഇന്ന് (06-08-2010) പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഖുത്തുബ നിര്‍വഹിക്കും. സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ പി.ടി.എ റഹീം എം.എല്‍.എ, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, പ്രൊഫ. അബ്ദുള്‍ഹമീദ് തുടങ്ങിയവര്‍ പങ്കെടുക്കും