തങ്ങളുടെ ഓര്‍മയ്ക്ക് തപാല്‍സ്റ്റാമ്പ്

ന്യൂഡല്‍ഹി: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെ സ്മരണയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തപാല്‍സ്റ്റാമ്പ് ഇറക്കുന്നു. തിങ്കളാഴ്ച രാവിലെ 10ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങാണ് സ്റ്റാമ്പ് പുറത്തിറക്കുക. ചടങ്ങില്‍ സോണിയാഗാന്ധിയും കേരള എം.പി.മാരും മുസ്‌ലിംലീഗിന്റെ നേതാക്കളും സംബന്ധിക്കും. സമുദായാചാര്യന്‍ എന്നതിനുപുറമെ മതസൗഹാര്‍ദത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ നേതാവിന്റെ സ്മരണാര്‍ഥമാണ് സ്റ്റാമ്പ് പുറത്തിറക്കാന്‍ കേന്ദ്രം തീരുമാനിച്ചതെന്ന് മുസ്‌ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി. പറഞ്ഞു.