എടപ്പാള്‍: ദാറുല്‍ഹിദായയുടെ പ്രസിഡന്റായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ എടപ്പാള്‍ ഡി.എച്ച്.ഒ.എച്ച്.എസില്‍ ചേര്‍ന്ന സമ്മേളനം അനുസ്മരിച്ചു.സമ്മേളനം സി.എം. ബഷീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സി.വി. അശ്‌റഫ് അധ്യക്ഷത വഹിച്ചു. ഖാസിം ഫൈസി പോത്തനൂര്‍, ടി. മൊയ്തീന്‍ മൗലവി, അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍, ശഹീര്‍ അന്‍വരി എന്നിവര്‍ പ്രസംഗിച്ചു.ദിക്‌റ് ദുആ സംഗമത്തിന് കെ.വി. ശരീഫ് ഫൈസി, എ.കെ.കെ. മരക്കാര്‍, അബ്ദുള്‍ഖാദിര്‍ ഫൈസി, മൊയ്തീന്‍കുട്ടി ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.