പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള് കേരളത്തിന്റെ മഹാനായ പുത്രനായിരുന്നു : പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മതനിരപേക്ഷതയുടെ മാനവികമൂല്യം ദീപ്തമാക്കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് രാജ്യത്തിന്റെ സ്‌നേഹാദര സ്മരണ. തങ്ങളുടെ ചരമവാര്‍ഷികത്തില്‍ പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നിര്‍വഹിച്ചു.കേരളത്തിന്റെ മഹാനായ പുത്രനായിരുന്നു തങ്ങളെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു. ഏറെ സ്വാധീനം ചെലുത്തിയ ആത്മീയാചാര്യന്‍ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും പ്രകടമാക്കാനുള്ള ചെറിയൊരു സമ്മാനമാണ് തങ്ങള്‍ സ്മാരക തപാല്‍ സ്റ്റാമ്പ്- പ്രധാനമന്ത്രി പറഞ്ഞു.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, മക്കളായ ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.തങ്ങള്‍ സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ യു.പി.എ. സര്‍ക്കാറിനോട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നന്ദി അറിയിച്ചു.