മക്ക: പരിശുദ്ധ ഹറമിനടുത്തുള്ള മക്ക ടവര്‍ വാച്ച് ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനമാരംഭിക്കും വഖ്ഫ് പ്രോജക്ടിന്റെ ഭാഗമായി പണിപൂര്‍ത്തിയായി വരുന്ന ടവറിന്റെ ഉച്ചിയില്‍ 601 മീറ്റര്‍ ഉയരത്തിലുള്ള ഘടികാരത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇതിനകം സംയോജിപ്പിച്ചു കഴിഞ്ഞു.
മുകളില്‍ അല്ലാഹുവിന്റെ നാമവും ചന്ദ്രക്കലയും മറ്റ് അലങ്കാരങ്ങളും പൂര്‍ത്തിയാക്കിയ ശേഷമേ ക്ലോക്കിന്റെ മണി മുഴക്കം തുടങ്ങൂ.. ടവറിന് മുകളില്‍ ഘടികാരത്തിന്റെ താഴ്ഭാഗത്തുനിന്ന് ചന്ദ്രക്കല ഉള്‍പ്പെടെയുള്ള ഉയരം 251 മീറ്ററാണ്.
വാച്ചിന്റെ മണിമുഴക്കം ഏഴ് കി.മീറ്റര്‍ ദൂരത്ത്് വരെ കേള്‍ക്കാനാവും. അതിലും കൂടുതല്‍ ദൂരത്തുനിന്ന് സമയം നോക്കാനും കഴിയും. ലേസര്‍ രശ്മികള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഘടികാരത്തിന്റെ വെള്ള, പച്ച, കറുപ്പ് നിറങ്ങളിലുള്ള പ്രതലത്തില്‍ നിന്ന് നമസ്‌കാര സമയങ്ങളിലും പെരുന്നാള്‍ പോലുള്ള വിശേഷ സന്ദര്‍ഭങ്ങളിലും പ്രത്യേക രശ്മികള്‍ ബഹിര്‍ഗമിക്കും. മഴ, കാറ്റ്, പൊടിപടലങ്ങള്‍ എന്നിവ കാരണമായുണ്ടാകുന്ന പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ ഘടികാരത്തിന് ശേഷിയുണ്ട്.