പള്ളിയില്‍ കയറി അക്രമം: പ്രതിയെ അറസ്റ്റ് ചെയ്യണം-എസ്.വൈ.എസ്

കുമ്പള: കളത്തൂര്‍ ജമാഅത്ത് സെക്രട്ടറി ബെദ്രോഡി അബ്ദു റഹ്മാനെ പള്ളിയില്‍ വെച്ചു സൈക്കിള്‍ ചെയിന്‍കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രതിയെ പിടികൂടാത്തപക്ഷം കുമ്പള പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്താന്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതമാകുമെന്നും യോഗം മുന്നറിയിപ്പ് നല്കി. പ്രസിഡന്റ് കണ്ണൂര്‍ അബ്ദുല്ല അധ്യക്ഷം വഹിച്ചു. സാലൂദ് നിസാമി, കെ.പി.ഹംസ, സെയ്യിദ് ഹാദീതതങ്ങള്‍, ശംസുദ്ദീന്‍ വളവില്‍, സുബൈര്‍ നിസാമി, കെ.എസ്.ഇബ്രാഹിം, സലാം ഫൈസി പേരാല്‍, സി.എം.കെ.അലി, സെക്രട്ടറി കെ.എം.അബ്ബാസ് തുടങ്ങിയവര്‍ സംസാരിച്ചു.