ദുബൈ : എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജയില്‍ വെച്ച് നടന്ന യു.എ.ഇ. തല അവധിക്കൂടാരം കലാ സാഹിത്യ മത്സരങ്ങളില്‍ ദുബൈ ടീം അംഗങ്ങളുടെ പ്രകടനം ശ്രദ്ധേയമായി. വിവിധ എമിറേറ്റുകളില്‍ നിന്നായി നൂറുക്കണക്കിന് കലാ സാഹിത്യ പ്രതിഭകളാണ് വിവിധ കലാ സാഹിത്യ ഇനങ്ങളില്‍ മത്സരിച്ചത്. ദുബായ് സുന്നി സെന്‍റര്‍ ഹംരിയ്യ, റാശിദിയ്യ മദ്റസകളിലെ വിദ്യാര്‍ത്ഥികളായ മുഹമ്മദ് സഫ്‍വാന്‍, മുഹമ്മദ് റംശീദ്, ശിയാസ്, ഹാഫിള് ഹസംഹംസ, മുഹമ്മദ് സാബിത്ത് എന്നീ വിദ്യാര്‍ത്ഥികള്‍ മത്സരിച്ച മിക്ക ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫുജൈറ, അല്‍ഐന്‍, അജ്മാന്‍, റാസല്‍ഖൈമ, ഷാര്‍ജ എന്നിവിടങ്ങളിലെ വിവിധ മദ്റസകളില്‍ നിന്നും എത്തിയ കുരുന്ന് പ്രതിഭകളുടെ കലാ പ്രകടനങ്ങള്‍ സദസ്സിദ് ഹൃദ്യമായ അനുഭവമായി മാറി. അവധിക്കൂടാരം കലാ സാഹിത്യ മത്സരങ്ങളില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം നേടിയ ദുബായ് എസ്.കെ.എസ്.എസ്.എഫ്. ടീമിനെ ദുബായ് സുന്നി സെന്‍റര്‍ പ്രസിഡന്‍റ് ഹാമിദ് കോയമ്മ തങ്ങള്‍, ജന. സെക്രട്ടറി സിദ്ദീഖ് നദ്‍വി ചേരൂര്‍, എസ്.കെ.എസ്.എസ്.എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുല്‍ ഹഖീം ഫൈസി, സെക്രട്ടറി അഡ്വ. ശറഫുദ്ദീന്‍, ടീം മാനേജര്‍ ശക്കീര്‍ കോളയാട്, മദ്റസ സ്വദര്‍ മുഅല്ലിംകളായ എം.കെ. അബ്ദുന്നാസര്‍ മൗലവി, ജലാലുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ അഭിനന്ദിച്ചു.