സമസ്ത പൊതു പരീക്ഷാ മൂല്യ നിര്‍ണയ ക്യാംപ് സമാപിച്ചു

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അഞ്ച്, ഏഴ്, 10, 12 മദ്രസാ ക്ലാസുകളിലെ പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപ് സമാപിച്ചു.അഞ്ചു രാപ്പകലുകളിലായി 60 മണിക്കൂര്‍ ചെലവഴിച്ച് 720 മദ്രസാധ്യാപകരാണ് മൂല്യനിര്‍ണയം നടത്തിയത്. 2,10,162 വിദ്യാര്‍ഥികളുടെ 5,71,012 ഉത്തരക്കടലാസുകള്‍ ക്യാംപില്‍ പരിശോധിച്ചു.

സെപ്റ്റംബര്‍ ഒന്നിന് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പ്രഖ്യാപിക്കും.പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ ക്യാംപ് സന്ദര്‍ശിച്ചു. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിനു സ്ഥിരമായി പരീക്ഷാഭവന്‍ കെട്ടിടം പണിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍ അടക്കം ഒട്ടേറെ പണ്ഡിതരും നേതാക്കളും ക്യാംപ് സന്ദര്‍ശിച്ചു