മലപ്പുറം: കുണ്ടൂര്‍ മര്‍ക്കസ് തസ്ഖീഫു ത്വലബ 20-ാം വാര്‍ഷിക സമ്മേളനത്തിന് വ്യാഴാഴ്ച സയ്യിദ് ജിഫിരി തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സഈദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും.
വെള്ളിയാഴ്ച വിദ്യാര്‍ഥി ഫെസ്റ്റും ലാബും സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും . പി.പി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ശനിയാഴ്ച രാവിലെ മുതല്‍ നടക്കുന്ന മതപഠനക്ലാസുകള്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. പഠനംപൂര്‍ത്തിയാക്കിയ 67 പേര്‍ക്ക് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ സനദ്ദാനം നിര്‍വഹിക്കുമെന്ന് മര്‍ക്കസ് പ്രിന്‍സിപ്പല്‍ പി.കെ. അബ്ദുല്‍ഗഫൂര്‍ അന്‍സാരി, പി.പി. മുഹമ്മദ് ഫൈസി, അബ്ദുറസാഖ് ഫൈസി, ഹംസ ഹാജി, മുഹമ്മദലി ഫൈസി എന്നിവര്‍ പറഞ്ഞു.