ശംസുല്‍ഉലമ അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു

ബദിയടുക്ക : എസ് കെ എസ് എസ് എഫ് കാനക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 2015 ഫെബ്രുവരി 19മുതല്‍ 22വരെ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ പ്രചരണവും വര്‍ഷംതോറും നടത്തി വരാറുള്ള ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനവും വിപുലമായ പരിപാടികളോടെ നാട്ടക്കല്ലില്‍ സമാപിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എന്‍. പി. പള്ളികുഞ്ഞി ഹാജി പതാക ഉയര്‍ത്തി. ശംസുല്‍ഉലമ മൗലീദിന്ന് കാനക്കോട് മേഖല സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കി. സയ്യിദ് പൂകുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സമ്മേളനം എ. കെ. എം. ശാഫി മുസ്ലിയാരുടെ അധ്യക്ഷതയില്‍ കുമ്പോല്‍ സയ്യിദ് കെ. എസ്. അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖവാഗ്മി ജലീല്‍ റഹ്മാനി വാണിയന്നൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചെര്‍ത്തൊട്ടി അബൂബക്കര്‍ മുസ്ലിയാര്‍, കൊടിയമ്മ അബൂബക്കര്‍ മുസ്ലിയാര്‍, റഷീദ് ബെളിഞ്ചം അബ്ദുറഹ്മാന്‍ ഫൈസി മാടന്നൂര്‍, സിദ്ധീഖ് അസ്ഹരി നെല്ലിക്കട്ട, കെ. പി. അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍, മൂല ഉമ്പുഹാജി പൂത്തപ്പലം, എന്‍. പി. അഷ്‌റഫ് ഹാജി, അടുക്കം അബ്ദുറസാഖ്, മുഹമ്മദ് ഹാജി പൂത്തപ്പലം, ഇബ്രാഹിം ചുവന്നവളപ്പ്, അബ്ദുല്‍ഖാദര്‍ അരേക്കാല്‍, എ. പി. സിദ്ധീഖ്, വാജിദ് ചുവന്നവളപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം നാട്ടക്കല്‍ സ്വാഗതം പറഞ്ഞു. സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് എന്‍. പി. എം. ഫസല്‍കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കി.
- general secretary skssf bdk