നീതി ബോധനയാത്ര; അബ്ബാസലി ശിഹാബ് തങ്ങള്‍ ഇന്ന് (ഞായര്‍) പതാക ഏറ്റുവാങ്ങും

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി ഫെബ്രുവരി രണ്ട് മുതല്‍ 11 വരെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നടക്കുന്ന നീതി ബോധനയാത്രക്ക്  ജാഥാനായകന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഇന്ന് (ഞായര്‍) പതാക ഏറ്റ് വാങ്ങും. കാലത്ത് 9 മണിക്ക് കോഴിക്കോട് പുതിയങ്ങാടി വരക്കല്‍ മഖാമില്‍ നടക്കുന്ന ചടങ്ങില്‍ സമസ്ത പ്രസിഡണ്ട് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ പതാക കൈമാറും. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഇസ പ്രസിദ്ധീകരിക്കുന്ന രണ്ട് പുസ്തകങ്ങള്‍ ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്യും. ബശീര്‍ ഫൈസി ദേശമംഗലം രചിച്ച ദര്‍വേശിന്റെ വിലാപങ്ങള്‍, ഒരു സംഘം ലേഖകര്‍ തയ്യാറാക്കിയ നവോത്ഥാനത്തിന്റെ ദ്വിമാനങ്ങള്‍ എന്നീ പുസ്തകങ്ങളാണ് പുറത്തിറങ്ങുന്നത്. പരിപാടിയില്‍ മുക്കം ഉമര്‍ ഫൈസി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, ആര്‍.വി. കുട്ടി ഹസന്‍ ദാരിമി, ഇസ്മായില്‍ ഹാജി എടച്ചേരി തുടങ്ങിയവര്‍ സംബന്ധിക്കും.
- SKSSF STATE COMMITTEE