SKSSF സില്‍വര്‍ ജൂബിലി; കാസര്‍ഗോഡ് ജില്ലാ സന്ദേശ യാത്രക്ക് പ്രൗഡോജ്വല സമാപനം

തൃക്കരിപ്പൂര്‍ : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ഥം കാസര്‍കോട് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന നായകനും ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഡയരക്ടറും ഹാശിം ദാരിമി ദേലംപാടി കോ-ഓഡിനേറ്ററും സൂഹൈര്‍ അസ്ഹരി പള്ളങ്കോട്, സിദ്ദീഖ് അസ്ഹരി, പാത്തൂര്‍, സി. പി മൊയതു മൗലവി ചെര്‍ക്കള, റഷീദ് ഫൈസി ആറംങ്ങാടി ഉപനായകന്‍മാരായിക്കൊണ്ട് ജനുവരി 29ന് കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂറില്‍ നിന്ന് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത എസ് കെ എസ് എസ് എഫ് ജൂബിലി സന്ദേശ യാത്ര പെരുമ്പട്ട മേഖലയിലെ ഓട്ടപ്പടവിലെ സ്വീകരണം എറ്റ് വാങ്ങി തൃക്കരിപ്പൂര്‍ പടന്നയില്‍ ഇന്നലെ സമാപിച്ചു. ജില്ലയിലെ പതിനൊന്ന് മേഖലയില്‍ ജൂബിലി സന്ദേശ യാത്രക്ക് വന്‍ വരവേല്‍പ്പും ജാഥാ നായകനിക്കുള്ള ഹാരാര്‍പണവും നടന്നു. ദഫ് സകൗട്ട് അകമ്പടിയും വിഖായ ടീമ് അംഗങ്ങളുടെ പ്രകടനവും യാത്രക്ക് കൂടുതല്‍ പ്രൗഡി പകര്‍ന്നു. തൃക്കരിപ്പൂര്‍ പടന്നയില്‍ നടന്ന സമാപന സമ്മേളനം നാഫിഅ് അസ്അദിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജൊഡിയാര്‍ ഉദ്ഘാടനം ചെയ്തു. പെരുമ്പട്ട മേഖലയിലെ ഓട്ടപ്പടവില്‍ നടന്ന സ്വീകരണ യോഗം യൂസുഫ് ആമത്തലയുടെ അധ്യക്ഷതയില്‍ പി. കെ. കരീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, ഡോ. സലീം നദ്‌വി, മുഹമ്മദ് രാമന്തള്ളി, നൗഫല്‍ ഹുദവി കൊടുവള്ളി, അബൂബക്കര്‍ സാലൂദ് നിസാമി, ഖലീല്‍ ഹസനി വയനാട്, ഹാശിം അരിയില്‍, അഷ്‌റഫ് റഹ്മാനി ചൗക്കി, ഹനീഫ് ഹുദവി ദേലംപാടി, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, സുബൈര്‍ ദാരിമി പടന്ന, ഉമറുല്‍ ഫാറൂഖ് കൊല്ലമ്പാടി, ജംശീര്‍ ഫൈസി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തി. ടി. കെ പൂക്കോയ തങ്ങള്‍ ചന്ദേര, കെ. ടി അബ്ദുല്ല ഫൈസി, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളംങ്കോട്, ജമാലുദ്ദീന്‍ ഫൈസി, കെ. സി. അബൂബക്കര്‍ ബാഖവി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍, മഹ്മൂദ് ദേളി, ടി. കെ. പി ഹമീദ് ഹാജി, എസ്. സി കുഞ്ഞഹമ്മദ് ഹാജി, കെ. എം ശംസുദ്ദീന്‍ ഹാജി, പി. കെ ശുക്കൂര്‍ ഹാജി, പി. സി മൊയ്തീന്‍ ഹാജി, ബി. വി ശരീഫ് ഹാജി, സുബൈര്‍ ഖാസിമി, സഈദ് ദാരിമി, ഹാരിസ് ഹസനി, യൂനുസ് ഫൈസി പെരുമ്പട്ട, അഷ്‌റഫ് മിസ്ബാഹി, ഫാറൂഖ് മാവിലാടം, ബഷീര്‍ ഫൈസി, ഹമീദ് കേളോട്ട്, ഹനീഫ് ഫൈസി, ഹബീബ് ദാരിമി, പി. കെ കരീം, മൊയ്തീന്‍ കുഞ്ഞി മൗലവി, കരീം കുന്നുംകൈ, സ്വാദിഖ് മൗലവി പെരുമ്പട്ട, പി. എച്ച് അസ്ഹരി ആദൂര്‍, ബഷീര്‍ ബെദിര, റഷീദ് മൗലവി, ഫൈസല്‍ ബാറഡുക്ക, ശമീം, മിനാസ് ദേളി, എന്നിവര്‍ സംബന്ധിച്ചു. ജാഥ നായകന്‍ താജുദ്ദീന്‍ ദാരിമി പടന്ന നന്ദി പ്രഭാഷണം നടത്തി.
- Secretary, SKSSF Kasaragod Distict Committee