സആദ കോളേജ്: പുതിയ ബാച്ച് ക്ലാസുദ്ഘാടനം ഇന്ന്

വാരാമ്പറ്റ : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ വാരാമ്പറ്റയില്‍ നടന്നു വരുന്ന സആദ കോളേജിലെ പുതിയ ബാച്ചിന്റെ ക്ലാസുദ്ഘാടനം ഇന്ന് (ബുധന്‍) രാവിലെ 11 മണിക്ക് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. ജാമിഅ ജൂനിയര്‍ സ്ഥാപനമായ ഇവിടെ 7-ാം തരം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി പഠനത്തോടൊപ്പം ജാമിഅയുടെ മുഖ്തസ്വര്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതാണ് ഇവിടുത്തെ സിലബസ്. തുടര്‍ന്ന് രണ്ട് വര്‍ഷം പട്ടിക്കാട് ജാമിഅയില്‍ ഉപരിപഠനം നടത്തും. നിലവില്‍ പ്ലസ്ടു ബാച്ചുള്‍പ്പെടെ അഞ്ചു ക്ലാസ്സുകള്‍ ഇവിടെ നടന്നു വരുന്നുണ്ട്.
- Shamsul Ulama Islamic Academy VEngappally