പ്രവാചകന്‍മാരുടെ പ്രത്യേകതകള്‍ മരണാന്തരവും നിലനില്‍ക്കും : SKSSF സംവാദം

തിരുശേഷിപ്പുകളുടെ ആധികാരികത; സ്ഥിരീകരണവും
പുണ്യവും എന്ന വിഷയത്തില്‍ SKSSF സംഘടിപ്പിച്ച
സംവാദം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ തിരുശരീരത്തില്‍ പ്രകാശം മികച്ചു നില്‍ക്കുന്നതിനാല്‍ ശരീരത്തിന് നിഴല്‍ പ്രകടമായിരുന്നില്ലെന്നും പ്രവാചകരുടെ എല്ലാ പ്രത്യേകതകളും മരണാന്തരം അതേപടി നിലനില്‍ക്കുമെന്നും ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) ഉള്‍പ്പെടെയുള്ള പണ്ഢിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് തിരുശേഷിപ്പുകളുടെ ആധികാരികത: സ്ഥിരീകരണവും പുണ്യവും എന്ന വിഷയത്തില്‍ SKSSF സംഘടിപ്പിച്ച സംവാദിത്തില്‍ പങ്കെടുത്ത പണ്ഢിതന്‍മാര്‍ അഭിപ്രായപ്പെട്ടു. പ്രവാചകന്‍മാരുടെ പേരില്‍ അവതരിപ്പിച്ച് വ്യാജ കേശങ്ങള്‍ക്ക് തിരുശേഷിപ്പുകളുടെ ഗുണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ അവ ന്യായീകരിക്കപ്പെടുന്നതിന് വേണ്ടി പ്രവാചകരുടെ പ്രത്യേകതകള്‍ തന്നെ നിഷേധിക്കുന്ന പ്രവണത ആദര്‍ശ വ്യതിയാനമാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ചെയര്‍മാന്‍ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ അദ്ധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ അഷ്‌റഫി കക്കുപ്പടി, എം ടി അബൂബക്കര്‍ ദാരിമി, എം പി കടങ്ങല്ലൂര്‍, ഷൗക്കത്ത് ഫൈസി മണ്ണാര്‍ക്കാട്, മുജീബ് ഫൈസി പൂലോട്, സി എം കുട്ടി സഖാഫി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, മലയമ്മ മുഹമ്മദ് സഖാഫി, കുഞ്ഞാലന്‍കുട്ടി ഫൈസി, അന്‍വര്‍ പയ്യോളി, മുഹമ്മദ് രാമന്തളി, നൗഷാദ് താഴേക്കോട്, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, ഹാഫിള് അബ്ദുസ്സലാം ദാരിമി കിണവക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
- SKSSF STATE COMMITTEE