കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 20ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി എന്നീ മഹാരഥന്‍മാരുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സമ്മേളനവും സംഘടിപ്പിക്കും. കേരള ഇസ്‌ലാമിക് ക്ലാസ്സ് റൂം ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ ബാ അലവി ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ അത്തിപ്പറ്റ ഉസ്താദ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍, ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍, ഹംസ ബാഖവി തുടങ്ങിയവര്‍ പ്രസംഗിക്കും.
- kuwait kerala islamic council