അനാഥകളോട് കരുണകാണിക്കാത്ത ഭരണകൂടങ്ങള്‍ പരിഷ്‌കൃതമല്ല : കോഴിക്കോട് വലിയ ഖാസി

ചേളാരി : ബൂട്ടാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയുടെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ ഇപ്പോള്‍ നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് സംഖ്യ ഇരട്ടിയായി വര്‍ദ്ദിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഭൂട്ടാന്‍ സന്ദര്‍ശനാവസരം പ്രഖ്യാപിച്ചത് എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറിവ് തേടിവരുന്നവരേയും അന്നം തേടിവരുന്നവരേയും തൊഴില്‍ തേടിവരുന്നവരെയും കരുണയോടെ സ്വീകരിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. എന്നാല്‍ വടക്കെ ഇന്ത്യയില്‍ നിന്നെത്തിയ കുരുന്നുകളോട് ഭരണകൂടവും ഉദ്യോഗസ്ഥരും പെരുമാറിയ രീതിയും പഠിക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ച നടപടിയും പരിഷ്‌കൃത ഭരണകൂടങ്ങള്‍ക്കോ, സമൂഹത്തിനോ ചേര്‍ന്ന നടപടിയില്ലന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ അഭിപ്രായപ്പെട്ടു. ഒരു സമുദായത്തെ നിരന്തരം സ്‌ക്രീനിംഗ് ചെയ്യുക എന്ന അവസ്ഥയും അപമാനകരമാണ്. പൗരാവകാശവും രാജ്യസ്‌നേഹവും തെളിയിക്കാന്‍ നിരന്തര പരീക്ഷകള്‍ക്ക് ഒരു ജനതയെ വിധേയമാക്കുന്ന വിചാരണ രീതികളും മാറേണ്ടതുണ്ടന്ന് തങ്ങള്‍ പറഞ്ഞു. ചേളാരി സമസ്താലയത്തില്‍ പൊതുപരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാമ്പ് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണങ്ങോട് അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എച്ച് കോട്ടപ്പുഴ സ്വാഗതം പറഞ്ഞു. ഖാരിഅ് പി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, റജാ ജവാദ് തുടങ്ങിയവര്‍ക്ക് വേണ്ടി  പ്രത്യേക പ്രാര്‍ത്ഥന നടത്തി. മൂല്യനിര്‍ണയ ക്യാമ്പ് രണ്ടാം ദിവസം നാലുമണിയോടെ രണ്ട്‌ലക്ഷത്തിപതിനഞ്ചായിരത്തിലധികം ഉത്തരക്കടലാസുകള്‍ പൂര്‍ത്തിയാക്കി.
- Samasthalayam Chelari