ഹാദിയ ചതുര്ദിന റമളാന്‍ പ്രഭാഷണം ജൂലൈ 12 മുതൽ; സ്വാഗതസംഘം രൂപീകരിച്ചു

കാഞ്ഞങ്ങാട്: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡെവോറ്റഡ് ഇസ്ലാമിക് ആക്ടിവിറ്റീസ് (ഹാദിയ) ജൂലൈ 12,13,14,15 തീയ്യതികളില്‍ കാഞ്ഞങ്ങാട് മെട്രോ പ്ലാസയില്‍ റമളാന്‍ പ്രഭാഷണപരമ്പര നടത്തുന്നു. സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി, അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ, മുസ്തഫ ഹുദവി ആക്കോട് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് ഖാസി ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഹാദിയ റമളാന്‍ പ്രഭാഷണ സ്വാഗതസംഘം രൂപീകരിച്ചു.
യോഗത്തില്‍ ശെരീഫ് ഹുദവി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. സി. മുഹമ്മദ് കുഞ്ഞി, മുബാറക് ഹസൈനാര്‍ ഹാജി, കെ.ബി. കുട്ടി ഹാജി വടകരമുക്ക്, ശാഫി ഹാജി ബേക്കല്‍, അഷ്‌റഫ് മിസ്ബാഹി, ശിഹാബ് ബാഖവി, ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, റഫീഖ് ഹുദവി കാട്ടുമുണ്ട, നൗഫല്‍ ഹുദവി കൊടുവള്ളി, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി മാസ്തിക്കുണ്ട്, എം.കെ മൊയ്തീന്‍ ബല്ലാക്കടപ്പുറം, എ.കെ കുഞ്ഞബ്ദുല്ല ബല്ലാക്കടപ്പുറം, ഉസ്മാന്‍ ബെള്ളിപ്പാടി, അബ്ദുല്‍ റഹ്മാന്‍ ഇര്‍ശാദി തൊട്ടി, അഷ്‌കര്‍ വടകരമുക്ക്, ഹുസൈന്‍ മീനാപ്പീസ്, ഹനീഫ് ഇര്‍ശാദി ദേലംപാടി, ജാബിര്‍ ഇര്‍ശാദി ചാനടുക്കം, ഫാറൂഖ് ബല്ലാക്കടപ്പുറം, ഉമര്‍ ബല്ലാക്കടപ്പുറം, ഫഹദ് ഇര്‍ശാദി മാറമ്പള്ളി, മന്‍സൂര്‍ ഇര്‍ശാദി കളനാട്, അസ്മതുള്ള ഇര്‍ശാദി കടബ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹാദിയ റമളാന്‍ പ്രഭാഷണ സ്വാഗതസംഘം ഭാരവാഹികള്‍ താഴെ:
ഖാസി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (മുഖ്യ രക്ഷാധികാരി), മെട്രോ മുഹമ്മദ് ഹാജി (ചെയര്‍മാന്‍), സി. മുഹമ്മദ് കുഞ്ഞി (ജനറല്‍ കണ്‍വീനര്‍), ജാബിര്‍ ഇര്‍ശാദി ചാനടുക്കം (വര്‍ക്കിങ് കണ്‍വീനര്‍), മുബാറക് ഹസൈനാര്‍ ഹാജി (ട്രഷറര്‍).