പരിസ്ഥിതി സംരക്ഷണം വിശ്വാസിയുടെ ബാധ്യത : റശീദലി തങ്ങള്‍

കണ്ണൂര്‍ : പരിസ്ഥിതി സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കിയ മതമാണ് ഇസ്ലാമെന്നും പരിസ്ഥിതി സംരക്ഷണംവിശ്വാസിയുടെ ബാധ്യതയാണെന്നും സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. SKSSF കാമ്പയിൻ ചെറുകുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ശഹീര്‍ പാപ്പിനിശ്ശേരി അധ്യക്ഷത വഹിചു. ശാഫി മാസ്റ്റര്‍ ക്ലാസ്സെടുത്തു. ഹംസ ബഖവി, സി. വി. അബ്ദുല്‍ഖാദര്‍, അബ്ദുല്‍ഖാദര്‍ ഫര്‍വ്വാനി, റശീദ്‌ ഫൈസി പൊറോറ, സയ്യിദ്‌ മശ്ഹൂര്‍ തങ്ങള്‍, അഷ്കര്‍, ഹലീം മാട്ടൂല്‍, അൻസാര്‍, ജംഷീര്‍ സംസാരിച്ചു. കണ്ടല്‍സംരക്ഷണത്തിലൂടെ ശ്രദ്ധേയനയ അബ്ദുല്ല എന്നവിദ്യാര്‍ത്ഥിക്ക്‌ ഉപഹാരം നല്‍കി. അബ്ദുലത്തീഫ്‌ പന്നിയൂര്‍ സ്വാഗതവും റഹീം പുത്യങ്ങാടി നന്ദിയും പറഞ്ഞു.
- latheef panniyoor