കുടുംബിനികള്‍ സമൂഹത്തിന്റെ കെടാവിളക്കാകണം : SKSSF TREND

SKSSF ട്രന്റ് ഇസ്ലാമിക് ഫാമിലി മാനേജ്‌മെന്റ്
കോഴ്‌സിന്റെ സംസ്ഥാന തല ഉല്‍ഘാടനം
സി.പി രാജശേഖരന്‍ നിര്‍വ്വഹിക്കുന്നു
കോഴിക്കോട് : കുടുംബിനികള്‍ സമൂഹത്തിന്റെ കെടാവിളക്കായി മാറണമെന്ന് സുപ്രഭാതം ദിനപത്രം ചീഫ് എഡിറ്ററും ദൂരദര്‍ശന്‍ മുന്‍ ഡയറക്ടറും കൂടിയായ സി.പി രാജശേഖരന്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ട്രന്റ് സ്റ്റേറ്റ് കമ്മറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന ഫാമിലി മാനേജ്‌മെന്റ് കോഴ്‌സിന്റെ ഉല്‍ഘാടനം കൊയിലാണ്ടി ബദ്‌രിയ്യ കോളജില്‍ വെച്ച് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ട്രന്റ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി അദ്ധ്യക്ഷം വഹിച്ചു. റിയാസ് മാസ്റ്റര്‍ നരിക്കുനി പ്രൊജക്ട് വിശദീകരിച്ചു. ഇബ്‌റാഹിം മാസ്റ്റര്‍ ഷബീര്‍ റഹ്മാനി ജംഷീര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മുനീര്‍ കൊയിലാണ്ടി സ്വാഗതവും മുസ്തഫ കുറ്റിയാടി നന്ദിയും പറഞ്ഞു.
- skssf TREND