റിയാദ്: ഗള്‍ഫില്‍ ഇന്ന് (വെള്ളി) എവിടെയും റമളാൻ മാസപ്പിറവി ദൃശ്യമായില്ലെന്ന് വിവിധ രാജ്യങ്ങളിലെ മാസപ്പിറവി നിരീക്ഷണ വിഭാഗങ്ങൾ പ്രസ്താവിച്ചു. ഇതോടെ ഗൾഫിൽ വ്രതാരംഭം ഞായറാഴ്ചയാണെന്ന് ഉറപ്പായി.
പൊതുവെ മാസപ്പിറവി വിഷയത്തിൽ സൗദി അറേബ്യയെ പിന്തുണക്കാറാണ് പതിവെങ്കിലും ജി.സി.സി രാഷ്ട്രങ്ങളിലെല്ലാം ഇത്തവണയും മാസപ്പിറവി നിരീക്ഷിക്കാൻ പ്രത്യേക നിരീക്ഷണ കമ്മിറ്റികളെ നിയമിച്ചിരുന്നു. റമളാൻ വ്രതാരംഭം ഞായറാഴ്ചയായിരിക്കുമെന്ന് സഊദി അറേബ്യന്‍ റോയല്‍ കോര്‍ട്ടും അറിയിച്ചു. News Link