SYS ഹദീസ് പഠന കേന്ദ്രം ജില്ലാ തല ഉദ്ഘാടനം ഇന്ന് പൂക്കോട്ടൂരില്‍

മലപ്പുറം: സുന്നി യുവജന സംഘം ഹദീസ് പഠന കേന്ദ്രങ്ങള്‍ക്ക്ഇന്ന് (വെള്ളി) ജില്ലയില്‍ തുടക്കം. പ്രവാചക വചനങ്ങളുടെ ആശയങ്ങളെ ജനഹൃദയങ്ങളിലെത്തിക്കുന്നതിനുള്ള വ്യവസ്ഥാപിത പദ്ധതികളോടെ പഞ്ചായത്തുകളില്‍ നടപ്പില്‍ വരുത്തുന്ന ഹദീസ് പഠന കേന്ദ്രങ്ങളുടെ ഉദ്ഘാടനം നാളെ കാലത്ത് ഏഴ് മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് കെ.കെ.എസ് തങ്ങള്‍, കെ.എ റഹ്മാന്‍ ഫൈസി, ഹാജി കെ മമ്മദ് ഫൈസി, സലീം എടക്കര സംബന്ധിക്കും. 'ഹദീസ്: വിശ്വാസിയുടെ ഹൃദയ ബന്ധം' വിഷയം എം.എ ജലീല്‍ സഖാഫി പുല്ലാര അവതരിപ്പിക്കും. എസ്.വൈ.എസ് ആമില കര്‍മ്മ പദ്ധതി 26 ന് മമ്പാടും 28 ന് ചെമ്മാടും നടക്കുന്ന ട്രൈനിംഗ് ക്യാമ്പില്‍ അവതരിപ്പിക്കും. ഹദീസ് പഠന കേന്ദ്രം, ആമില, മജ്‌ലിസുന്നൂര്‍, റമളാന്‍ ക്യാമ്പയിന്‍ പരിപാടികള്‍ വിജയിപ്പിക്കാന്‍ മണ്ഡലം സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു. പി.ടി അലി മുസ്‌ലിയാര്‍ കട്ടുപ്പാറ അദ്ധ്യക്ഷത വഹിച്ചു. കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, വി.കെ. ഹാറൂണ്‍ റശീദ് മാസ്റ്റര്‍, നാസിറുദ്ദീന്‍ ദാരിമി, എം സുല്‍ഫിക്കര്‍, എ.കെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജഅ്ഫറലി ഫൈസി പഴമള്ളൂര്‍, പി അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, പി.കെ.എ ലത്തീഫ് ഫൈസി, കെ സിദ്ദീഖ് റഹ്മാനി കാവുംപുറം, പി ഹൈദ്രൂസ് ഹാജി മേല്‍മുറി, സി.കെ ഹിദായത്തുല്ല, എന്‍ കുഞ്ഞിപ്പോക്കര്‍, പി.ടി കോമുക്കുട്ടി ഹാജി, കെ.പി അക്ബര്‍ മമ്പാട്, ഖാസിം ഫൈസി പോത്തനൂര്‍ സംസാരിച്ചു.