സന്നദ്ധ സേവനത്തിന് കൂടുതല്‍ പദ്ധതികള്‍... ആമില ട്രൈനിംഗ് ക്യാമ്പ് ഇന്ന് തുടങ്ങും

മലപ്പുറം: സന്നദ്ധ സേവനത്തിന്റെ മര്‍മ്മമറിഞ്ഞ് കര്‍മ്മ രംഗത്തേക്കിറങ്ങുന്ന ആമില സംഘത്തിലെ ആറായിരം പ്രതിനിധികള്‍ വിശുദ്ധ റമസാനില്‍ സേവന വീഥിയിലിറങ്ങും. സുന്നി യുവജന സംഘത്തിന്റെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയില്‍ നിന്ന് തെരഞ്ഞടുത്ത ആറായിരം പ്രതിനിധികളാണ് സന്നദ്ധ സംഘത്തിലുള്ളത്. 
ആചാരം, അനുഷ്ഠാനം, സാമൂഹികം, സംസ്‌കരണം, മുസാഅദ, പ്രാസ്ഥാനികം തുടങ്ങിയ ആറ് എരിയകളിലെ വ്യത്യസ്ഥ സേവനങ്ങളാണ് ആമില കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംഘത്തെ നയിക്കുന്ന റഈസുമാര്‍, കോ-ഓഡിനേറ്റര്‍മാര്‍, ജന:സെക്രട്ടറിമാര്‍ സംബന്ധിക്കുന്ന ജില്ലാ ട്രൈനിംഗ് ക്യാമ്പ് നാളെ കാലത്ത് 10 മണിക്ക് മമ്പാട് നൂറുല്‍ ഹുദാ മദ്രസയില്‍ സജ്ജീകരിച്ച കെ.ടി മാനു മുസ്‌ലിയാര്‍ നഗറില്‍ ആരംഭിക്കും. 
സമസ്ത കേന്ദ്ര മുശാവറ അംഗം ഒ കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതിയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കര്‍മ്മ പദ്ധതി ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ടിപി. സലീം എടക്കര അവതരിപ്പിക്കും. ആമില ജില്ലാ റഈസ് കെ.ടി മൊയ്തീന്‍ ഫൈസി തുവ്വൂര്‍ വിഷയാവതരണവും കെ.എ റഹ്മാന്‍ ഫൈസി അനുസ്മരണ പ്രഭാഷണവും നടത്തും. വണ്ടൂര്‍, നിലമ്പൂര്‍, മഞ്ചേരി, ഏറനാട്, കൊണ്ടോട്ടി, മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ പ്രതിനിധികള്‍ ക്യാമ്പില്‍ സംബന്ധിക്കുമെന്ന് ജില്ലാ ജന:സെക്രട്ടറി ഹാജി കെ മമ്മദ് ഫൈസി അറിയിച്ച,