വാഫി നവാഗത സംഗമം ശ്രദ്ധേയമായി

മലപ്പുറം: വാഫി കോളജുകളില്‍ പുതുതായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വാഫി നവാഗത സംഗമം ശ്രദ്ധേയമായി. കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) മായി അഫ്‌ലിയേറ്റ് ചെയ്ത മുപ്പത്തിമൂന്ന് കോളജുകളിലെ ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് മലപ്പുറം വാരിയംകുന്നത്ത് ടൗണ്‍ഹാളില്‍ നടത്തിയ നവാഗത സംഗമത്തില്‍ പങ്കെടുത്തത്. 
9.30ന് ആരംഭിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കിതാബ് ചൊല്ലിക്കൊടുത്തുകൊണ്ട് സി.ഐ.സി റെക്ടര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആഴത്തിലുള്ള പഠനമാണ് സമന്വയ വിദ്യാഭ്യാസത്തിലൂടെ വാഫി പഠനം ലക്ഷ്യമിടുന്നതെന്നും, മതവും ഭൗതികവും ഒരുപോലെ സന്നിവേശിപ്പിക്കപ്പെട്ട ഹൃദയത്തിന്നുടമകളായ പണ്ഡിതന്മാരെയാണ് ലോകം ആഗ്രഹിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.
സംഗമത്തില്‍ സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ സെയ്ത് മുഹമ്മദ് നിസാമി അദ്ധ്യക്ഷത വഹിച്ചു. കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അസി. റെക്ടര്‍ കെ. റഹ്മാന്‍ ഫൈസി, അലി ഫൈസി പാറല്‍ പങ്കെടുത്തു. സംഗമത്തിന്റെ ഭാഗമായി നടന്ന 'പറന്നുയരാം''സെഷനില്‍' കൗണ്‍സിലറും ട്രൈനറുമായ
സിറാജുദ്ധീന്‍ പറമ്പത്ത് ക്ലാസെടുത്തു. ഡോ സി എന്‍ ബാലകൃഷണന്‍ നമ്പ്യാര്‍, അഹമ്മദ് ഫൈസി കക്കാട് സംസാരിച്ചു.