അനാഥയങ്ങളെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ SYS ലീഗല്‍ സെല്‍ നിയമബോധവല്‍ക്കരണം നടത്തും

മലപ്പുറം: കാരുണ്യ പ്രവര്‍ത്തനം മുഖമുദ്രയാക്കിയ അനാഥാലയങ്ങളെ അപമാനിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ നിയമ ബോധവല്‍കരണം നടത്തുവാനും വസ്തുതകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാനും എസ്.വൈ.എസ് ലീഗല്‍ സെല്‍ യോഗം പദ്ധതികള്‍ ആവിഷ്‌കരിച്ചു. ചൈല്‍ഡ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് നിയമ വശങ്ങള്‍ ചര്‍ച്ച ചെയ്യുവാനും സ്ഥാപന മേധാവികള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുവാനും യോഗം തീരുമാനിച്ചു. മാധ്യമങ്ങള്‍ നടത്തുന്ന അനാവശ്യ പ്രചരണങ്ങള്‍ ചെറുക്കുന്നതിന് നിയമ നടപടികളുമായി മുന്നോട്ട് പോകുവാനും കോടതിയില്‍ കക്ഷി ചേരുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും യോഗം തീരുമാനിച്ചു. ഹാജി കെ മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു .അഡ്വ യു.എ ലത്തീഫ് വിഷയമവതരിപ്പിച്ചു.

അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സ്വാഗതം പറഞ്ഞു. യു ശാഫി ഹാജി, പുത്തനഴി മൊയ്തീന്‍ ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കാടാമ്പുഴ മൂസ ഹാജി, അഡ്വ കെ.പി സൈനുല്‍ ആബിദീന്‍ തങ്ങള്‍, അഡ്വ അബ്ദുറഹിമാന്‍ കാരാട്ട്, അഡ്വ. അയ്യൂബ് അരീക്കത്ത്, അഡ്വ. പി.പി ആരിഫ്, പി.പി മുഹമ്മദ്, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ടി.പി സലീം എടക്കര, സി.കെ മുഹമ്മദ് ഹാജി, കെ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, പി.കെ.എ ലത്തീഫ് ഫൈസി മേല്‍മുറി, പി.എം കൂട്ട്യാമു ഹാജി സംബന്ധിച്ചു.