കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി റമളാന്‍ കാമ്പയിന്‍ ആചരിക്കാന്‍ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ' എന്നതാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ പ്രമേയം.
സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 24 ന് പുതുപ്പറമ്പില്‍ നടക്കും.ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഓണ്‍ലൈന്‍ ക്വിസ് മത്സരം, സംസ്ഥാനത്തിലെ എല്ലാ ശാഖാകളിലും ഖതം-ദുആ സദസ്സുകളും ബദര്‍ സ്മൃതിയും ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. സിദ്ധീഖ് ഫൈസി വെണ്‍മണല്‍, അബ്ദുറഹീം ചുഴലി, പി എം റഫീഖ് അഹ്മദ്. ഇബ്‌റാഹീം ഫൈസി ജെഡിയാര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, മുജീബ് ഫൈസി പൂലോട്, ഡോ. സുബൈര്‍ ഹുദവി, ആര്‍ വി എ സലാം, ആശിഖ് കുഴിപ്പുറം, കെ എന്‍ എസ് മൗലവി ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.