പ്രാമാണിക പണ്ഡതിരെ പിന്തുടരുക: കോഴിക്കോട് ഖാസി

മലപ്പുറം: പ്രാമാണിക പണ്ഡിതരെ പിന്തുടര്‍ന്ന് വരുന്നതിലൂടെ മാത്രമാണ് കര്‍മ്മങ്ങള്‍ വീഴ്ചയില്ലാതെ നിര്‍വഹിക്കാന്‍ സാധിക്കുകയെന്നും ദുര്‍വ്യാഖ്യാനത്തിലൂടെ മതരംഗത്ത് വീഴ്ച വരുത്തുന്നത് അപകടമാണുണ്ടാക്കുന്നതെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പറഞ്ഞു. ''ഉച്ച ഭാഷിണിയും വന്‍ദോഷവും'' എന്ന എം എ ജലീല്‍ സഖാഫി പുല്ലാര എഴുതിയ കര്‍മ്മ ശാസ്ത്ര പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാളാവ് സൈതലവി മുസ്‌ലിയാര്‍ ആദ്യ കോപ്പി ഏറ്റ് വാങ്ങി. സമസ്ത കേന്ദ്ര മുശാവറ അംഗം എ മരക്കാര്‍ ഫൈസി, സയ്യിദ് കെ.കെ.എസ് തങ്ങള്‍, കാടാമ്പുഴ മൂസ ഹാജി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍ സംബന്ധിച്ചു.