കാമ്പസ് വിംഗ് ലീഡേഴ്‌സ് മീറ്റ് ഇന്ന് (ശനി)

വയനാട് : SKSSF കാമ്പസ് വിംഗ് ലീഡേഴ്‌സ് മീറ്റ് ഇന്ന് വയനാട് ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ വെച്ച് നടക്കും. കാമ്പസ് വിംഗിലെ മുന്‍കാല ഭാരവാഹികളും നിലവിലെ സെക്രട്ടറിയേറ്റ് അംഗങ്ങളും ഓരോ കാമ്പസില്‍ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്യാമ്പില്‍ വൈവിധ്യമാര്‍ന്ന സെഷനുകളാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ നേതൃപാഠവം വളര്‍ത്താനുള്ള 'ഹു ആര്‍ ലീഡേഴ്‌സ്' എന്ന സെഷനില്‍ കാമ്പസ് വിംഗ് സ്റ്റേറ്റ് കോ-ഓഡിനേറ്ററും പ്രമുഖ ട്രൈനറുമായ ഖയ്യൂം കടമ്പോട് ക്യാമ്പ് അംഗങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കും. ക്യാമ്പിലെ വിവിധ സെഷനുകളിലായി സത്താര്‍ പന്തലൂര്‍, അലി കെ വയനാട്, ഹംസ ഫൈസി റിപ്പണ്‍ തുടങ്ങിയവര്‍ വിദ്യാര്‍ഥികളുമായി സംവധിക്കും. ക്യാമ്പിലെ ഒന്നാം ദിവസമായ ശനിയാഴ്ച വൈകുന്നേരം രണ്ട് മണിക്കൂറോളം ആദിവാസി കോളനിയിലെ കുട്ടികളോടൊത്ത് ചെലവഴിക്കുന്ന ക്യാമ്പ് അംഗങ്ങള്‍ അവരുടെ വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടിയുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യും. ക്യാമ്പില്‍ വെച്ച് തന്നെ ഡിസംബറില്‍ നടക്കാന്‍ പോകുന്ന നാഷണല്‍ ക്യാമ്പസ് കോളിന്റെ സംഘാടന സമിതി രൂപീകരണവും ക്യാമ്പസ് വിംഗിന്റെ ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതി അവതരണവും ഉണ്ടാവും. ഞായറാഴ്ച ഉച്ചയോട് കൂടി അവസാനിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഇന്നലെത്തന്നെ കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ എത്തിയിട്ടുണ്ട്.
- SKSSF STATE COMMITTEE