സമസ്ത: പൊതുപരീക്ഷ; പരിശീലന പരിപാടി ഇന്ന് തുടങ്ങും

ചേളാരി : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷ നിയന്ത്രിക്കുന്ന 128 സൂപ്രണ്ടുമാരുള്ള ദ്വിദിന പരിശീലനം ഇന്നും, നാളെയും 04, 05 (ബുധന്‍, വ്യാഴം) ചേളാരി സമസ്താലയത്തില്‍ നടക്കും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഡോ:ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പിണങ്ങോട് അബൂബക്കര്‍ ക്ലാസുകള്‍ എടുക്കും. പൊതുപരീക്ഷാ സൂപ്രവൈസര്‍മാരായി നിയമിതരായ 8219 പേരുടെ പരിശീലന പരിപാടി വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും. പരിപാടികള്‍ക്ക് പൊതുപരീക്ഷാ സൂപ്രണ്ടുമാര്‍ നേതൃത്വം നല്‍കും. പൊതുപരീക്ഷാ സംബന്ധമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ബന്ധപ്പെടാവുന്ന നമ്പറുകള്‍: 9496362494, 9847700450, 9447282981, 9847904488
- Samasthalayam Chelari