
മതിയായ രേഖകളില്ലന്ന കാരണം പറഞ്ഞാണ് കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നത്. അനാഥാലയങ്ങള്‍ അരിച്ചു പെറുക്കി അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് ആരോപിക്കപ്പെട്ട യാതൊരു കാര്യങ്ങളും കണ്ടെത്താനായിട്ടില്ല. മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന കുറ്റങ്ങളൊന്നും തെളിയിക്കപെട്ടിട്ടില്ല. മനുഷ്യക്കടത്തുപോലുള്ള ഗുരുതരമായ യാതൊരു സംഗതിയും ഇതിന്റെ പിന്നിലില്ലന്ന് ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിട്ടുമുണ്ട്. വിദ്യയും, ഭക്ഷണവും, സുരക്ഷയും തേടിവന്ന കുട്ടികളെ ഒരു കാരണവും കൂടാതെ പഠിക്കാന്‍ അനുവദിക്കാത്ത നിലപാട് നീതിനിഷേധവും, തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതുമാണ്. ഭാരതത്തിന്റെ ഫെഡറല്‍ സ്വഭാവത്തെയാണിത് ചോദ്യം ചെയ്യുന്നത്. രേഖാപരമായ പോരായ്മകള്‍ ഉണ്ടങ്കില്‍ അവ ശരിയാക്കി ഇവിടെ പഠന സൗകര്യം ഉണ്ടങ്കില്‍ കുട്ടികളും രക്ഷിതാക്കളും താല്‍പര്യപെട്ടപോലെ പഠിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു ജനാതിപത്യ ഭരണകൂടങ്ങളുടെ ബാധ്യതയെന്ന് നേതാക്കള്‍ പറഞ്ഞു.
- Samasthalayam Chelari