എം.ഐ.സിയില്‍ റമാളാന്‍ പ്രഭാഷണം ജൂലൈ 2 ന് തുടങ്ങും

ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി വിദ്യാര്‍ത്ഥി സംഘടനയായ ദാറുല്‍ ഇര്‍ഷാദ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ദിശ) യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദഅവാ വിംഗിന്റെ ആഭിമുഖ്യത്തില്‍ 'വ്രതം വിശുദ്ധിക്ക് വിജയത്തിന്' എന്ന പ്രമേയത്തില്‍ ജൂലൈ 2, 5, 6, 8, 10 തിയ്യതികളില്‍ എം.ഐ.സി ക്യാമ്പസില്‍ വെച്ച് റമളാന്‍ പ്രഭാഷണം നടത്തപ്പെടും. ജൂലൈ 2 ന് തുടങ്ങുന്ന പരിപാടിയില്‍ 'വ്രതം വിശുദ്ധിക്ക് വിജയത്തിന്', 'പശ്ചാത്താപം നിറകണ്ണുകളോടെ റബ്ബിലേക്ക്', 'ബിസ്മിയുടെ മഹത്വം', 'ഖുര്‍ആന്‍ രോഗശമനത്തിന്', 'നിസ്‌കാരം മുസ്‌ലിമിന്റെ നിര്‍ബന്ധ ബാധ്യത' എന്ന വിഷയങ്ങളെ അധികരിച്ച് യഥാക്രമം മുഹമ്മദ് ഹബീബ് മാലിക് ചെര്‍ക്കള പ്രഭാഷണം നടത്തും. വ്യാഴാഴ്ച നടക്കുന്ന സമാപന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗവും എം.ഐ.സി സെക്രട്ടറിയുമായ ശൈഖുനാ യു.എം അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. 
ചര്‍ച്ചയില്‍ ദഅവാ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് മൗവ്വല്‍, മന്‍സൂര്‍ ചെങ്കള, റശീദ് മുളിയടുക്ക, റാശിദ് പയ്യന്നൂര്‍, ആസിഫ് കൂളയങ്കാല്‍, റശീദ് അത്തൂട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
- Disa Mic