മനാമ : പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി ദുബൈ ബഹ്‌റൈനിലെത്തുന്നു. വിശുദ്ധ റമളാനിനോടനുബന്ധിച്ച് സമസ്ത കേരള സുന്നീ ജമാഅത്ത് സംഘടിപ്പിക്കുന്ന ഏക ദിന മത പ്രഭാഷണത്തിനാണ് ഹുദവി ബഹ്‌റൈനിലെത്തുന്നത്. ഈ മാസം 13ന് വെള്ളിയാഴ്ച രാത്രി 8.30ന് മനാമയിലെ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കുന്ന മതപ്രഭാഷണത്തില്‍ ഖുര്‍ആനിലൂടെ റമളാനിലേക്ക് എന്ന വിഷയത്തില്‍ അദ്ധേഹം പ്രഭാഷണം നടത്തും. അബൂദാബിയിലെ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഇസ്ലാമിക് പഠന വിഭാഗം തലവനും ബഹുഭാഷാ പണ്ഢിതനും വാഗ്മിയുമായ ഹുദവി യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ നടക്കുന്ന വിവിധ പഠന സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. മലയാളത്തിനു പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള വിവിധ പഠന ക്ലാസ്സുകള്‍ക്കും ഖുര്‍ആന്‍ ക്ലാസ്സുകള്‍ക്കും അബൂദാബിയിലും അദ്ധേഹം നേതൃത്വം നല്‍കി വരുന്നുണ്ട്. വിശുദ്ധ റമസാന്‍ മാസം കടന്നുവരാനിരിക്കുന്ന സാഹചര്യത്തില്‍ വിശുദ്ധ മാസത്തെ സ്വീകരിക്കാന്‍ വിശ്വാസികളെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷം തോറും സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ഘടകം നടത്തി വരുന്ന അഹ് ലന്‍ റമളാന്‍ സംഗമത്തിന്റെ ഭാഗമായാണ് പരിപാടി ഒരുക്കുന്നതെന്നും ബഹ്‌റൈനിലെ മുഴുവന്‍ വിശ്വാസികളുടെയും സാന്നിധ്യം ചടങ്ങില്‍ ഉണ്ടായിരിക്കണമെന്നും സമസ്ത നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. വിശദവിവരങ്ങള്‍ക്ക് 39828718.
- samasthanews.bh