വ്യാജ വാര്‍ത്ത:ഇ.വിഷനെതിരെ മാനനഷ്ടക്കേസ് : നല്‍കുമെന്ന് റഷീദ് ബെളിഞ്ചം

കാസറകോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായ എനിക്ക് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ 17-6-14ന് ചൊവ്വാഴ്ച്ച വൈകുന്നേരം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ലീവ് അനുവദിച്ചിരുന്നു.ജോലി സംബന്ധമായും വ്യക്തിപരമായുമുള്ള ആവശ്യങ്ങള്‍ കാരണം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടേയും ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസിയുടേയും മുന്‍കൂര്‍ അനുവാദത്തോടെ ജില്ലാസെക്രട്ടറിയേറ്റില്‍ ലീവ് ആവശ്യപ്പെടുകയും യോഗം അംഗീകരിക്കുകയും ചെയ്തു.ലീവ് കഴിയുന്നത് വരെ ജനറല്‍ സെക്രട്ടറിയുടെ ചുമതല ഹാരിസ് ദാരിമി ബെദിരയ്ക്ക് നല്‍കാനും യോഗം തീരുമാനിച്ചിരുന്നു.ഇത് 21-6-14ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകരിക്കുകയും ചെയ്തു.യാഥാര്‍ത്യം ഇതായിരിക്കെ വാസ്തവ വിരുദ്ധമായി സംഘടനയേയും നേതാക്കളേയും കരിവാരിത്തേക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ ഇ.വിഷന്‍ 24 മണിക്കൂറിന്നകം വാര്‍ത്ത തിരുത്തി പൊതുസമൂഹത്തോട് ക്ഷമാപണം നടത്തിയില്ലാ എങ്കില്‍ മാനനഷ്ടക്കേസ് അടക്കമുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് റഷീദ് ബെളിഞ്ചം പത്രക്കുറിപ്പില്‍ അറിയിച്ചു.
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയെന്നും പാവങ്ങളെ സഹായിക്കുന്ന സഹചാരി ഫണ്ട് മഹല്ലുകളില്‍ നിന്ന് പിരിച്ച് ജില്ലയ്ക്ക് നല്‍കിയില്ല എന്നതും ശുദ്ധ അസംബന്ധമാണ്.മഹല്ലുകളില്‍ നിന്ന് ജില്ലാ കമ്മിറ്റിക്ക് സഹചാരി ഫണ്ട് പിരിക്കാറില്ല.സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ജില്ലാ സഹചാരി സമിതി നേരിട്ട് റമളാനില്‍ ഫണ്ട് പിരിക്കുകയും റമളാന്‍ കഴിയുന്നതിന്ന് മുമ്പ് തുകയും അതിന്റെ രേഖയും സംസ്ഥാന സഹചാരി സമിതിക്ക് പ്രത്യേകം ചെയര്‍മാനും കണ്‍വീനറുമുള്ള ജില്ലാ സമിതി നല്‍കുകയാണ് പതിവ്.അല്ലാതെ ജില്ലാ കമ്മിറ്റി അതില്‍ സാമ്പത്തികമായി ഇടപെടുകയോ ബന്ധപ്പെടുകയോ ചെയ്യാറില്ലന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.