വിദ്യാഭ്യാസം വിലക്കുന്നത് ഏറ്റവും വലിയ പീഢനം : SKSSF

കല്‍പ്പറ്റ : അന്യസംസ്ഥാനങ്ങളിലെ ദരിദ്രരായ കുടുംബങ്ങളില്‍ നിന്നും പഠിക്കാനായി കേരളത്തിലെത്തിയ വിദ്യാര്‍ത്ഥികളെ നിയമപ്രശ്‌നം പറഞ്ഞ് പീഢിപ്പിക്കുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും  സംഭവത്തിന്റെ മറവില്‍ കേരളത്തിലെ അനാഥാലയങ്ങളെ മനുഷ്യക്കടത്തിന്റെ പേര് പറഞ്ഞ് ഇകഴ്ത്തിക്കാണിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും അപലപിനീയമാണെന്നും SKSSF ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പഠിക്കാനുള്ള താല്‍പര്യത്തോടെ എത്തിയ കുട്ടികളെ വഴിയില്‍ തടയുന്നതും വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്ന രീതിയാണ് ഏറ്റവും വലിയ പീഢനമെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കാസിം ദാരിമി പന്തിപ്പൊയില്‍ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിക്കോയ തങ്ങള്‍, നവാസ് ദാരിമി, സാജിദ് മൗലവി പൊഴുതന, അലി യമാനി, അയ്യൂബ് മുട്ടില്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി  നൗഫല്‍ മാസ്റ്റര്‍ വാകേരി സ്വാഗതവും ലത്തീഫ് വാഫി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally