സമസ്ത: പൊതുപരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് ഇന്ന് സമാപിക്കും

മൂല്യനിര്‍ണയ ക്യാമ്പിൽ കോഴി
ക്കോട് ഖാസി സംസാരിക്കുന്നു
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ജൂണ്‍ 7, 8 തിയ്യതികളില്‍ 9389 മദ്‌റസകളില്‍ നടത്തിയ പൊതുപരീക്ഷയുടെ 810773 ഉത്തരപേപ്പറുകളുടെ പരിശോധന ഇന്ന് പൂര്‍ത്തിയാകും.
ചേളാരി സമസ്താലയത്തില്‍ 15ാം തിയ്യതി മുതല്‍ തെരഞ്ഞെടുക്കപ്പെട്ട 888 പരിശോധകരാണ് ക്യാമ്പിലുണ്ടായിരുന്നത്. 19 വിഷയാധിഷ്ടിത കൗണ്ടറുകളിലായി വിഭജിച്ചാണ് പേപ്പറുകള്‍ പരിശോധന നടത്തിയത്. 
ഒന്നാം ഘട്ടത്തില്‍ തന്നെ മേല്‍പരിശോധനയും നടത്തി അപാകമില്ലാതിരിക്കാന്‍ സംവിധാനം ചെയ്തിരുന്നു. എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ 9 വരെ, 10 മുതല്‍ 12 വരെ, 2 മുതല്‍ 5 വരെ, 7.30 മുതല്‍ 9.30 വരെ എന്നിങ്ങനെയാണ് പരിശോധനകള്‍ നടന്നത്. പ്രമുഖ നേതാക്കളും പണ്ഡിതരും ക്യാമ്പിന് നേതൃത്വം നല്‍കി.