വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമി റംസാന്‍ കാമ്പയിന്‍: കവര്‍ വിതരണം ജൂണ്‍ 27 ന് വെള്ളിയാഴ്ച

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റമളാന്‍ കാമ്പയിനോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ വീടുകളിലും കവറുകള്‍ വിതരണം ചെയ്യാന്‍ മേഖലാ ഭാരവാഹികളുടെ യോഗം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. 
ജൂണ്‍ 27 ന് വെള്ളിയാഴ്ച പള്ളികളില്‍ കവര്‍ വിതരണം നടത്തുമെന്ന് ബന്ധപപെട്ടവർ അറിയിച്ചു. ജൂലൈ നാലോടു കൂടി തിരിച്ചു വാങ്ങും. അക്കാദമി കാമ്പസിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം നിലവിലുള്ള ബാധ്യതകള്‍ തീര്‍ക്കലാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.
ജില്ലാ സംഘാടക സമിതി ചെയര്‍മാന്‍ പനന്തറ മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അക്കാദമി ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. 
വിവിധ മേഖലകളെ പ്രതിനിധീകരിച്ച എ കെ മുഹമ്മദ്കുട്ടി ഹാജി, ഫൈസല്‍ ഫൈസി, അബ്ദുല്‍ അസീസ് പൊഴുതന, പി അബൂബക്കര്‍ ഹാജി, എടപ്പാറ കുഞ്ഞമ്മദ്, അബ്ദുല്‍ റഷീദ് ദാരിമി, സഈദ് ഫൈസി, അബ്ബാസ് മൗലവി, മുജീബു റഹ്മാന്‍ ഫൈസി, കണക്കയില്‍ മുഹമ്മദ്, ഇ ടി ബാപ്പു ഹാജി, മുസ്തഫ ദാരിമി, അനീസ് ഫൈസി, എന്‍ സൂപ്പി, കെ ടി ബീരാന്‍, മുഹ്‌യിദ്ദീന്‍കുട്ടി യമാനി, ശംസുദ്ദീന്‍ റഹ്മാനി സംസാരിച്ചു. അബ്ദുല്‍ ഖാദിര്‍ മടക്കിമല സ്വാഗതവും എ കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.