കയ്പമംഗലം: വിശുദ്ധ ഖുര്‍ആന്‍ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഹദ്ഗ്രന്ഥമാണെന്നും അതിനാല്‍ ഖുര്‍ആന്‍ പഠനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സമസ്ത ജില്ല പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍ പറഞ്ഞു. മൂന്നുപീടിക ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിമാസ ഖുര്‍ആന്‍ പഠനക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്‍ ഇന്ന് നേരിടുന്ന സകല വെല്ലുവിളികള്‍ക്കും ഏക പരിഹാരം ഖുര്‍ആനിലേക്ക് മടങ്ങല്‍ മാത്രമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ കെ.എ ഷിഹാബുദ്ദീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് അന്‍വര്‍മുഹ്‌യദ്ധീന്‍ ഹുദവി പഠനക്ലാസിന് നേതൃത്വം നല്‍കി. കയ്പമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി താജുദ്ധീന്‍, പി.എം റഫീഖ്, പി.എ സെയ്തുമുഹമ്മദ് ഹാജി, ഹൈദര്‍, യു.വൈ ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു.