ജാമിയ മില്ലിയ കേന്ദ്ര സര്‍വകലാശാല സ്‌ററഡി സെന്റര്‍ കാസര്ഗോഡ് എം.ഐ.സി ക്യാമ്പസില്‍

ചട്ടഞ്ചാല്‍: ജില്ലയില്‍ അനുവദിക്കപ്പെട്ട ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാമിയ മില്ലിയ ഇസ്ലാമിയ കേന്ദ്ര സര്‍വ്വകലാശാല സ്‌ററഡി സെന്റര്‍ ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ക്യാമ്പസില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.ഐ.സി പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി സ്വാഗതം പറഞ്ഞു. 
പരിപാടിയില്‍ എം.ഐ.സി ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, മൊയ്തീന്‍കൂട്ടി ഹാജി,ഡോ. എന്‍ എ മൂഹമ്മദ്, പാദൂര്‍ കുഞ്ഞാമു ഹാജി,ഹംസ തൊട്ടി, നെക്കര അബൂബക്കര്‍ ഹാജി, ടി ഡി അബ്ദുറഹ്മ്ന്‍ ഹാജി, സോളാര്‍ കുഞ്ഞാമദ് ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, അബ്ദുസ്സലാം ദാരിമി ആലംപാടി, അബ്ദുല്‍ഖാദര്‍ നദ്‌വി മാണിമുല, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, ചെര്‍ക്കള അഹ്മദ് മൗലവി, ജലീല്‍ കടവത്ത്, എം പി മൂഹമ്മദ് ഫൈസി ചേരൂര്‍, ഖാലിദ് ഫൈസി ചേരുര്‍, മുഹമ്മദ് സലീം നദ്‌വി വെള്ളമ്പ്ര, സിദ്ദീഖ് നദ്‌വി ചേരുര്‍, ഇബ്രാഹീ്ം ഫൈസി ജെഡിയാര്‍, ശാഫി ഹാജി ബേക്കല്‍, അബാസ് ഫൈസി ചേരൂര്‍, ടി.ഡി കബീര്‍ തെക്കില്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, സത്യനാഥന്‍, മൊയ്തു മൗലവി, സുലൈമാന്‍ ഹാജി മല്ലം, ഹനീഫ് ഹുദവി ഇര്‍ശാദി ദേലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.