വിശ്വാസികള്‍ക്ക് പുണ്യങ്ങളുടെ പൂക്കാലമാണ് റമദാന്‍. ഹൃദയങ്ങളില്‍ വിശ്വാസ ചൈതന്യം നിറയുന്ന, തെറ്റുകളില്‍ നിന്ന് അകന്നു നില്‍ക്കാനും ആരാധന കര്‍മ്മങ്ങളില്‍ കൂടുതലായി വ്യാപ്ര്തരാവാനും എല്ലാവരും പരസ്പരം മത്സരിക്കുന്ന സമയം. ‘റമദാന്‍ ആരംഭിച്ചാല്‍ സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യുമെന്ന്” (ഇമാം മുസ്‌ലിം) പ്രവാചകന്‍ അരുളിയത് ഈ പുണ്യദിനങ്ങളുടെ ചൈതന്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ഇവയെ വരവേല്‍ക്കാനായി വിശ്വാസി മാസങ്ങള്‍ക്ക് മുമ്പ് തന്നെ തയ്യാറാകുന്നു. റജബ് മാസം എത്തുന്നതോടെ റജബിലും ശഅബാനിലും ഞങ്ങള്‍ക്ക് നീ അനുഗ്രഹം ചൊരിയേണമേ നാഥാ, റമദാന്‍ ഞങ്ങള്‍ക്ക് എത്തിച്ചു തരേണമേ’ എന്ന പ്രാര്‍ത്ഥനയാല്‍ വിശ്വാസിയുടെ മനസ്സ് റമദാനെ വരവേല്‍ക്കാന്‍ കൊതിക്കുന്നു.
ഇത്രകൊതിയോടെ നാം കാത്തിരിക്കുന്ന റമദാനെ സ്വീകരിക്കാന്‍ എന്തൊക്കെ തയ്യാറെടുപ്പുകളാണ് നാം നടത്തേണ്ടത്? ചില നിര്‍ദ്ദേശങ്ങള്‍:ലേഖനത്തിന്റെ തുടർ വായനക്ക് ഇവിടെ ക്ളിക്ക് ചെയ്യുക