ചട്ടഞ്ചാല്‍ : ആത്മ നിര്‍വൃതിയുടെ ദിനരാത്രങ്ങളാണ് റമളാന്‍ വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നതെന്നും ആത്മവിമലീകരണത്തിന്റെയും പാപമോചനത്തിന്റെയും മാസമായ റമളാനിനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളേജില്‍ സംഘടിപ്പിച്ച മര്‍ഹബാ യാ ശഹ്‌റ റമളാന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനൊന്നു മാസക്കാലം പാപപങ്കിലമായ പരിസരങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ ഹൃദയത്തെ അഴുക്കുകളില്‍ നിന്ന് ശൂദ്ധീകരിക്കാനുള്ള മാസമാണ് റമളാന്‍. ഫുട്‌ബോള്‍ മാമാങ്കങ്ങള്‍ നാട്ടില്‍ പൊടിപൊടിക്കുമ്പോള്‍ ഈ വിശുദ്ധ ദിനരാത്രികളില്‍ സമയത്തിന്റെ വില മനസ്സിലാക്കി വിശ്വാസികള്‍ കരുതിയിരിക്കണമെന്നും അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. മോയിന്‍ ഹുദവി മലമ്മ സ്വാഗതം പറഞ്ഞു. നൗഫല്‍ ഹുദവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി. എം.പി മുഹമ്മദ് ഫൈസി, അബൂബക്കര്‍ മുസ്ല്യാര്‍ ബെദിമല, അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ തളിപ്പറമ്പ്, അബ്ദുല്ല ദാരിമി നാരമ്പാടി, ശൗഖുല്ലാഹ് ഹുദവി സാല്‍മാറ, മന്‍സൂര്‍ ഹുദവി കളനാട്, അസ്മതുള്ളാഹ് ഹുദവി കടബ, അബ്ദുല്‍ റഹ്മാന്‍ ഹാജി ദേലംപാടി, അഹ്മദ് ശാഫി ദേളി എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod