മലപ്പുറം • സംസ്‌ഥാന ഹജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്‌ജിന് അവസരം ലഭിച്ചവരില്‍ ഗ്രീന്‍ വിഭാഗത്തില്‍നിന്ന് അസീസിയയിലേക്കോ അസീസിയയില്‍നിന്നു ഗ്രീന്‍ വിഭാഗത്തിലേക്കോ താമസം മാറ്റാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ ആറിനകം അപേക്ഷ നല്‍കണമെന്ന് അസിസ്‌റ്റന്റ് സെക്രട്ടറി അറിയിച്ചു. ആറിനുശേഷമുള്ള അപേക്ഷകള്‍ പരിഗണിക്കില്ല. ഇക്കഴിഞ്ഞ 18 വരെ ഹജ് കമ്മിറ്റിക്ക് അപേക്ഷ നല്‍കിയ മുഴുവന്‍ പേരുടെയും വിഭാഗം മാറ്റിയിട്ടുണ്ട്. മാറിയ കാറ്റഗറിയുടെ വിവരം www.keralahajcommitee.org, www.hajcommittee.co എന്ന ലിങ്കിലും, ഹജ് ട്രൈനര്‍മാരില്‍നിന്നും ലഭ്യമാണ്.വിവരങ്ങള്‍ക്ക്: 0483–2710717.