പൂനൂര്‍ മഹല്ല് ജന.സെക്രട്ടറി എം.പി.ആലിഹാജിക്കു ബഹ്റൈനിൽ സ്വീകരണം

മനാമ: കോഴിക്കോട്‌ ജില്ലയിലെ പൂനൂര്‍ ജുമുഅത്ത്‌ പള്ളി കമ്മറ്റി ജന.സെക്രട്ടറി ബഹ്‌റൈനിലെത്തി. മഹല്ലിലെ സമസ്‌ത മദ്‌റസയുടെനിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ധന സമാഹരണത്തിനായാണ് അദ്ധേഹവും അബ്ദുൽ ഹകീമും കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയത്‌. 
ഇരുവര്‍ക്കും ബഹ്റൈനിലെ പൂനൂർ മഹല്ല് അസോസിയേഷൻ സ്വീകരണം നൽകി. റിയാസ്‌ അവേലം അധ്യക്ഷത വഹിച്ചു. എൻ.കെ.അബ്ദുൽ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മദ്രസ നിർമ്മാണ ഫണ്ട്‌ ഉദ്ഘാടനം, അവേലം മൻസൂറിൽ നിന്നും ഫണ്ട്‌ സ്വീകരിച്ച്‌ ആലിഹാജി നിർവഹിച്ചു. 
- Subair Kanthapuram.