12 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി; സമസ്ത അംഗീകൃത മദ്‌റസകളുടെ എണ്ണം 9401 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ചേളാരി സമസ്താലയത്തില്‍ ചേര്‍ന്നു. 12 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. 
മൂഡ്ബിദ്‌രി ലിറ്റില്‍ സ്റ്റാര്‍സ് ഇന്ത്യന്‍സ്‌കൂള്‍ മദ്‌റസ (ദക്ഷിണ കന്നഡ), ചെന്നടുക്ക ബദ്‌റുല്‍ഹുദാ മദ്‌റസ (കാസര്‍ഗോഡ്), പടിഞ്ഞാറെ കൂരാറ ബദ്‌റുല്‍ഹുദാ മദ്‌റസ, നാറാത്ത് ഹൈദ്രോസ് മദ്‌റസ (കണ്ണൂര്‍), വെളിയംകോട് എസ്.കെ.ഡി.ഐ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ, വേങ്ങൂര്‍ നെല്ലിക്കുന്ന് അല്‍ഫൗസ് ജാമിഅ മദ്‌റസ, പകര-നിരപ്പില്‍ ശിഹാബ് തങ്ങള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മദ്‌റസ (മലപ്പുറം), ചിറ്റൂര്‍ - കച്ചേരിമേട് ജന്നത്തുല്‍ ഉലൂം മദ്‌റസ, ചെറുവട്ടം മദ്‌റസത്തുല്‍ ഖൗലിയ്യ, വടക്കഞ്ചേരി ദാറുല്‍ഹുദാ ഇസ്‌ലാമിക് റിസര്‍ച്ച് മദ്‌റസ, വെള്ളാരം ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (പാലക്കാട്), മസ്‌ക്കറ്റ് -നിസ്‌വ നൂറുല്‍ഹുദാ മദ്‌റസ (ഒമാന്‍) എന്നിങ്ങനെ 12 മദ്‌റസകള്‍ക്കാണ് സമസ്ത അംഗീകാരം നല്‍കിയത്. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9401 ആയി.
ചടങ്ങിൽ പ്രസിഡണ്ട് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, എം.സി.മായിന്‍ ഹാജി, ഹാജി.കെ.മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം.അബ്ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ സംസാരിച്ചു.