കല്‍പ്പറ്റ : കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയില്‍ അനാഥശാലകളും അവയോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളും വഹിച്ച സ്തുത്യര്‍ഹമായ പങ്ക് വിസ്മരിക്കുകയും നിസ്വാര്‍ത്ഥമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ വര്‍ഗ്ഗീയവത്ക്കരിക്കുകയും ചെയ്യുന്ന പ്രവണതക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന സ്ഥാപനങ്ങളുടെയും മുഖ്യധാരാ രാഷ്ട്രീയ പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട് ജൂണ്‍ 16 ന് തിങ്കളാഴ്ച കല്‍പ്പറ്റയില്‍ ബഹുജന സംഗമം നടത്തും. സമാന മനസ്‌കരായ സംഘടനകളോടൊപ്പം ആവശ്യമെങ്കില്‍ ശക്തമായ പ്രക്ഷോപ പരിപാടികള്‍ക്കും സംഘടന നേതൃത്വം നല്‍കും. മതിയായ രേഖകളുമായി വരുന്നവരെപ്പോലും മനുഷ്യക്കടത്തെന്ന മുദ്ര കുത്തുകയും വര്‍ഷങ്ങളായി വയനാട് മുസ്‌ലിം ഓര്‍ഫനേജില്‍ പഠിച്ചു വരുന്ന വിദ്യാര്‍ത്ഥികളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയും ചെയ്തതിനെ യോഗം അപലപിച്ചു. പ്രസിഡണ്ട് ഖാസിം ദാരിമി പന്തിപ്പൊയില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഫല്‍ വാകേരി സ്വാഗതവും ലത്തീഫ് വാഫി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally