ഹാദിയ റമദാന്‍ പ്രഭാഷണം ജൂലൈ 12 മുതല്‍

കാഞ്ഞങ്ങാട് : ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഹൂദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടട് ഇസ്ലാമിക് ആക്റ്റിവിറ്റീസ് (ഹാദിയ) സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണം ജൂലൈ 12,13,14,15, തീയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചു. 12,13 തീയ്യതികളില്‍ സിംസാറുല്‍ ഹഖ് ഹുദവി അബുദാബിയും 14,15 തീയ്യതികളില്‍ മുസ്തഫ ഹുദവി ആക്കോടും അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവിയും പ്രഭാഷണം നടത്തും.
യോഗം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ഹാദിയ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.എച്ച് ശരീഫ് ഹുദവി അധ്യക്ഷത വഹിച്ചു. സി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ.യു ദാവൂദ് ചിത്താരി, സി.ടി അബ്ദുല്‍ ഖാദിര്‍ ഹാജി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി, അഷ്‌റഫ് മിസ്ബാഹി,കാഞ്ഞങ്ങാട് റൈഞ്ച് പ്രസിഡന്റ് ബശീര്‍ ദാരിമി, കാഞ്ഞങ്ങാട് റൈഞ്ച് സെക്രട്ടറി ശിഹാബ് മാസ്റ്റര്‍, എം.കെ മൊയ്തീന്‍  കുഞ്ഞി, ശാജി ശമീര്‍ അസ്ഹരി, ശിഹാബ് ബാഖവി, എന്നിവര്‍ പങ്കെടുത്തു.
- MIC Chattanchal Kasaragod